താഴ് വാരത്തിലെ പനിനീർപൂവ്60 

എന്നു പറഞ്ഞു കൊണ്ട് ജോളി ചേച്ചി എന്നെം വിളിച്ച് ഗസ്റ്റ് ഹൗസിന്റെ അകത്ത് കയറി ,

വാതിൽ തുറന്നു ആദ്യം എത്തുന്നത്
ഒരു വലിയ ഹാളിലേക്ക് ആണു, ഹാളിന്നു രണ്ടു സൈഡിൽ ആയാണു ബെഡ് റൂം ഉള്ളത് നാലു ബെഡ് റൂം ഒരു അടുക്കളയും ആണു ആ വീട്ടിൽ ഉണ്ടായിരുന്നത് ,

” അജി ആ റൂം യൂസ് ചേയ്തോള്ളു ”
എന്നോട് ഒരു മുറി ചൂണ്ടി കാണിച്ചിട്ട് ജോളി ചേച്ചി അതു പറഞ്ഞ് അടുക്കള ഭാഗത്തേക്ക് പോയി.

ഞാൻ ചേച്ചി പറഞ്ഞ റൂമിൽ ബാഗ് ഒക്കെ കൊണ്ടു വെച്ചു ,റൂം ഒക്കെ നല്ല വൃത്തിയാക്കി ഇട്ടിടുണ്ട് ,
ഞാൻ റൂം ഒക്കെ നോക്കി കൊണ്ടിരിക്കുബോൾ ആണു അടുക്കള ഭാഗത്ത് നിന്നു ഒരു ഒച്ച കേൾക്കുന്നത്

“ഡീ ……….. “

ഞാൻ അവിടെ ക്ക് നടന്നു ,ജോളി ചേച്ചി ആരോടൊ ഉച്ചത്തിൽ ദേഷ്യ പ്പെടുന്നത് കേട്ടു എന്താ കാര്യം എന്നു മനസിലായില്ല .

ഞാൻ അടുകളയിൽ എത്തിയപ്പോൾ ഒരു പാവടയും ബ്ലൗസും ഇട്ട ഒരു പെൺകുട്ടി അടുക്കളക് പുറത്ത് കൂടി
ജോളി ചേച്ചിയുടെ വീട്ടിലേക്ക് ഇറങ്ങി പോകുന്നത് കണ്ടു. ആ പെൺകുട്ടിയുടെ പുറകുവശം മാത്രമെ കണ്ടൊളു,

“എന്താ ചേച്ചി പ്രശ്നം “

” അതു അജി ആ പെണ്ണിനോട് ഇവിടെ അടിച്ചു വാരി കഴിഞ്ഞാൽ വേഗം വീട്ടിലേക്ക് വരാൻ പറഞ്ഞതാ ,ഞാൻ വന്നു നോക്കുമ്പോൾ അവൾ ഇവിടെ വെറുതെ നിൽക്കുന്നു അതാ അവളെ പറഞ്ഞു വിട്ടത് ,ഇത്തിരി ദേഷ്യപ്പെട്ട ലെ അവൾ പണി എടുക്കുക ഒള്ളു അതാ ഞാൻ ഒച്ച എടുത്തത് ,”

” അല്ലെങ്കിലും വേലക്കാരികളെ ഇത്തിരി ചീത്ത പറഞ്ഞാ ല്ലെ അവർ നന്നായി ജോലി ചേയ്യുക ഒള്ളു”

ഞാൻ പറഞ്ഞു.