താഴ് വാരത്തിലെ പനിനീർപൂവ്60 

ലക്ഷ്യം ആക്കി ചെറു ശബ്ദത്തിൽ ചലിച്ചു കൊണ്ടിരുന്നു,
ഞാൻ വാതിക്കലിൽ നിന്ന് പെട്ടിയും എടുത്ത് സീറ്റ് ലക്ഷ്യം വെച്ച് അകത്തെക്ക് നടന്നു ,അങ്ങനെ കുറച്ചു സമയത്തെ അന്വേഷത്തിനോടുവിൽ സീറ്റ് കണ്ടെത്തി ,

ഞാൻ സീറ്റിൽ ചെന്നു ഇരുന്നു, അതൊരു വിൻഡോ സീറ്റ് ആയിരുന്നു ,ടിക്കറ്റ് റിസർവേഷൻ ഉള്ളത് കൊണ്ട് സീറ്റിനു കുഴപ്പം ഒന്നും ഉണ്ടായില്ല ,സീസൺ അല്ലത്താ കാരണം തിരക്കും കുറവാണ് ,
ഞാൻ പുറത്തെ കാഴ്ച്ചകളും നോക്കി
ഇരുന്നു ,

ഞാൻ ചേയ്ത തെറ്റുകൾക്ക് ഈശ്വരൻ എന്നെ കുറെ യെറെ ശിക്ഷിച്ചു ,ഇനിയെങ്കിലും അതിൽ നിന്ന് എനിക്ക് ഒരു മോചനം വേണം, അതിനു വേണ്ടി ആണു ഈ യാത്ര, ഈ യാത്രയിലും ഞാൻ ലക്ഷ്യം കണ്ടിലെങ്കിൽ ഇനിയൊരു തിരിച്ചു വരവ് ഇവിടെക്ക് ഉണ്ടാകില്ല എന്നു പറഞ്ഞാണ് ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിയത്.

ട്രെയിൻ നല്ല വേഗത്തിൽ സഞ്ചരിച്ചു കൊണ്ടിരുന്നു ,ഞാൻ പുറത്തെ കാഴ്ച്ചകൾ കണ്ടു കൊണ്ട് ഇരുന്നു ,
പതിയെ പതിയെ ഞാൻ പഴയ ഓർമ്മകളിലേക്ക് വഴുതി വീണു, ട്രൈയിനിന്റെ ഇരമ്പല്ലോ അടുത്തുള്ളവരുടെ ശബ്ദ കോലഹലങ്ങളോ ഒന്നും എന്റെ മുന്നിൽ തെളിഞ്ഞില്ല ,എന്റെ ചിന്തകൾ കുറെ പിന്നിലേക്ക് സഞ്ചരിച്ചു ,

” കുറച്ച് വർഷങ്ങൾക്ക് മുൻപ് “

ഒരു സന്ധ്യ സമയം ഉപരിപഠനം കഴിഞ്ഞ് നാട്ടിലെക്ക് തിരിച്ചു വരുന്ന എന്നെ കാത്ത് വീടിന്റെ പുറത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു എന്റെ അമ്മ ,
ഞാൻ എന്നെ കുറിച്ച് പറഞ്ഞില്ലല്ലേ ,എന്റെ പേരു അജിത്ത്
എല്ലാവരും എന്നെ അജി എന്നു വിളിക്കും ,എനിക്ക് ഇപ്പോ ഇരുപത്തിമൂന്ന് വയസ് കോയമ്പത്തുരിലെ ഒരു പേരുക്കേട്ട
കോളെജിൽ നിന്നും MBA നല്ല മാർക്കൊടെ പാസായി തിരിച്ചു വരുകയാണ് നാട്ടിലെക്ക് ,അച്ചൻ ഒരു റിട്ടയേർഡ് സർക്കാർ ഉദ്ദോഗസ്ഥൻ ആണു ,അമ്മ വീട്ടു പണിയും നോക്കി നല്ലോരു കുടുംബസ്ഥ ആയി കഴിയുന്നു ,ഞാൻ അവരുടെ ഒറ്റ സന്തതി ആണു ,അധികം സൗന്ദര്യം ഒന്നും എനിക്ക് ഉണ്ടായിരുന്നില്ല ,കളർ ഒരു ഇരു നിറം ആയിരുന്നു അത്യവശ്യത്തിനോള്ള പോക്കവും ,
ഒരു ശരാശരി മലയാളിക്കു വേണ്ടാ എല്ലാ ഗുണങ്ങളും ഒത്തു ഇണങ്ങിയ രൂപം. വെള്ളം അടിയോ മറ്റു ദുശ്ശീലങ്ങളൊ ഒന്നും ഇല്ല .പിന്നെ കോളെജിൽ ആയിരുന്ന സമയത്ത് പല പെണ്ണുങ്ങളുടെ പുറകെ നടന്നിട്ടും ഉണ്ട് കുറയെണ്ണത്തിനെ വളച്ചിട്ടും ഉണ്ട് പിന്നെ ചെറിയ ടെച്ചിങ്ങ്സും മറ്റും കിട്ടിയിട്ട് ഉണ്ട് അല്ലാതെ ഒന്നും നടന്നിട്ടില്ല.