താഴ് വാരത്തിലെ പനിനീർപൂവ്60 

കൊണ്ട് അടുക്കളയിലേക്ക് കയറി.

ഞാൻ വേലക്കാരി എന്നു വിളിച്ചത് ഇഷ്ട പ്പെട്ടില്ലാ എന്നു തോന്നുന്നു ,
അടുക്കളയിൽ കയറിയ പാടെ അവൾ പണിയിൽ മുഴുകി ,എന്തു സ്പി ഡിൽ ആണു ഒരോ പണിയും ചേയ്യുന്നത് ,ഞാൻ കുറച്ചു നേരം അതു നോക്കി നിന്നു ,

” കുട്ടിയുടെ പേര് എന്താ ,വീട് എവിടെയാ”

ഞാൻ അവിടെ നിന്നു കൊണ്ട് ചോദിച്ചു ,

അവൾ കേട്ട ഭാവം നടിച്ചില്ല ,ഞാൻ വേലക്കാരി എന്നു വിളിച്ച ദേഷ്യം ആയിരിക്കും ,ഞാൻ കുറച്ചു നേരം അവിടെ നിന്നിട്ടും അവൾ മൈൻഡ് ചെയ്തില്ല ,അവൾ പണിയിൽ മുഴുകി
ഇരിക്കുക ആയിരുന്നു, ഇനിയും ചോദിച്ച് നാണം കെടണ്ടാ എന്നു വിചാരിച്ച് ഞാൻ അകത്തേക്ക് പോയി ,ഞാൻ കുറച്ചു നേരം കൂടി കിടന്നു ഉറങ്ങി സമയം അഞ്ചര ആയിട്ടുണ്ടായിരുന്നൊളു ഫാക്റ്ററിയിൽ പോകാൻ എഴുമണിക്ക് എഴുന്നേറ്റാൽ മതി ,അതും വിചാരിച്ച് ആണു കിടന്നത് ,പിന്നിട് ഞാൻ എഴുമണിക്ക് എഴുന്നേറ്റപ്പോൾ അവളെ കാണാൻ ഇല്ലാ. ഞാൻ അടുക്കളയിൽ നോക്കിയപ്പോൾ ഉച്ചക്കലത്തെ ചോറും കറിയും അടക്കം കാലത്തെ ബ്രേക്ക് ഫാസ്റ്റ് വരെ റെഡി ആക്കിയിരിക്കുന്നു ,ഞാൻ വേഗം പോയി കുളിച്ച് റെഡി ആയി വന്നു ,

ബ്രേക്ക് ഫാസ്റ്റ് കഴിച്ച ഞാൻ ഞെട്ടി
നല്ല രുച്ചിയുള്ള ഭക്ഷണം ഞാൻ ജീവിതത്തിൽ ഇതുപോലത്തെ ഭക്ഷണം കഴിച്ചിട്ടില്ല ,

“അമ്മെ ,അമ്മയ്ക്ക് ഒരു എതിരാളി വന്നിരിക്കുന്നു ”
ഇത്രനാളും അമ്മവെക്കുന്ന ഭക്ഷണത്തിനാ എറ്റവും നല്ല രുചി എന്നു വിചാരിച്ചിരുന്ന ഞാൻ മനസിൽ പറഞ്ഞു ,

തുടരും: …