താഴ് വാരത്തിലെ പനിനീർപൂവ്60 

എന്നു പറഞ്ഞു കൊണ്ട് ജോസഫ് ഇച്ചായൻ യാത്ര പറഞ്ഞ് ഇറങ്ങി ,

ഇത്രയും സുന്ദരി ആയാ ജോളി ചേച്ചിക്ക് ഇതുപോലെ ഉള്ള ഭർത്തവിനെ ആണല്ലോ കിട്ടിയത് ,അതും അലോചിച്ച് കൊണ്ട് ഞാൻ അകത്തേക് പോയി.

പിറ്റെന്നു രാവിലെ അഞ്ചു മണി ആയപ്പോൾ അടുക്കള വാതിലിൽ മുട്ട് കേട്ടാണു ഞാൻ എഴുന്നേൽക്കുന്നത് ,നല്ലോരു സ്വപ്നം കണ്ടു കൊണ്ട് കിടന്ന എനിക്ക് ആ വാതിലിൽ ഉള്ള മുട്ട് കേട്ട് ദേഷ്യം വന്നു.
ഇതാരാ രാവിലെ തന്നെ മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ എന്നു വിചാരിച്ചു കൊണ്ട് വാതിൽ തുറന്ന ഞാൻ ഞെട്ടി ,

ഒരു ഇളം നീലയിൽ വെള്ള പുള്ളി കുത്തുകളൊടു ഒരു പാവാടയും ബ്ലൗസും അണിഞ്ഞ് ഒരു സുന്ദരി കുട്ടി മുറ്റത്ത് നിൽക്കുന്നു ,അവളുടെ സൗന്ദര്യത്തിൽ ഞാൻ മതി മറന്നു പോയി, ഗോതബിന്റെ നിറവും ,അഞ്ചടിയിൽ കുടുതൽ ഉയരവും മെലിഞ്ഞ ശരിര പ്രക്യതിയും ,വട്ട മുഖവും ,ചെറിയ നെറ്റിത്തടവും ,ചെറിയ മാൻ പെടാ മിഴികളും ,ആ മുഖത്ത് ഇണങ്ങിയ ചെറിയ മൂക്കും ,ചുവന്നു തുടുത്ത ചെറു ചുണ്ടുകളും ,കറുകറുത്ത മുടിയിഴകൾ കാറ്റത്ത് പാറി കളിക്കുന്നു ,കാതിൽ ചെറിയ കമ്മൽ ,കഴുത്തിൽ ചെറിയ ഒരു മുത്തുമാല ,എല്ലാം കണ്ടിട്ട് ദൈവം എനിക്കായി കണ്ടു വെച്ച കനി ആയി എനിക്ക് തോന്നി അവളുടെ കണ്ണുകളില്ലെ പ്രകാശത്തിൽ എന്നെ ആകർഷിക്കുന്ന എന്തൊ ഉള്ള മാതിരി തോന്നി ,ഞാൻ അവളെ നോക്കി അങ്ങനെ നിന്നു

“സാറെ “

അവളുടെ സൗന്ദര്യത്തിൽ മതിമറന്ന എനിക്ക് അവൾ വിളിച്ചതു പോലും കേട്ടില്ല,

” ഞാൻ ജോളി ചേച്ചി പറഞ്ഞിട്ട് വന്നാതാണു സാറിന് ഭക്ഷണം ഉണ്ടാകാൻ “

അവളുടെ കിളിനാദം എന്റെ കാതുകളിൽ പതിച്ചു ,

” ഓ ഹ് അവിടത്തെ വേലക്കാരി കുട്ടി ആണല്ലെ ”
എനിക്ക് എന്തൊ പെട്ടെന്ന് വായിൽ അങ്ങനെ ആണു വന്നത്

” ഉം “

ഒരു ഗൗരവ ഭാവത്തിൽ അവൾ മൂളി.