അളിയന്‍റെ മരുമകള്‍ — (1)182 

“അങ്കിളേ..അങ്കിളേ” അവള്‍ ജനല്‍ തുറക്കാതെ വിളിച്ചു.

“ജനല് തുറക്ക് മോളെ..ആളെ കിട്ടി”

അവന്റെ കൈകള്‍ പിടിച്ചു പിന്നിലേക്ക് തിരിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു. റൂബി വേഗം ജനല്‍ തുറന്നു. എന്റെ കൈകളില്‍ കിടന്നു പിടയുന്ന അവനെ അവള്‍ക്ക് പരിചയം ഉണ്ടായിരുന്നില്ല; എനിക്കും.

“ഇവന്‍ ഒളിഞ്ഞു നോക്കുകയായിരുന്നു..എന്ത് വേണം മോളെ..ഇവനെ പോലീസില്‍ ഏല്‍പ്പിക്കണോ?” ഞാന്‍ ചോദിച്ചു.

“വൃത്തികെട്ടവന്‍..വേണ്ട അങ്കിളേ വിട്ടേക്ക്..പക്ഷെ അവന്‍ മേലാല്‍ ഈ പണി ചെയ്യരുത്..” അവള്‍ വെറുപ്പോടെ പറഞ്ഞു.

“അത് ഞാനേറ്റു..മോള്‍ ഈ ടോര്‍ച്ച് പിടി” ഞാന്‍ ടോര്‍ച്ച് അവള്‍ക്ക് നല്‍കിയ ശേഷം അവന്റെ കൈകള്‍ സ്വതന്ത്രമാക്കി.

“അയ്യോ ചേട്ടാ എന്നെ ഒന്നും ചെയ്യല്ലേ..ഇനി മേലാല്‍ ഞാനിത് ആവര്‍ത്തിക്കില്ല” അവന്‍ കൈകള്‍ കൂപ്പി കരഞ്ഞു.

“നീ ഇവിടെന്നല്ല, ഒരിടത്തും ഇനി ഈ പണി ചെയ്തേക്കരുത്..ഇത് മറക്കാതിരിക്കാന്‍ നീ ഇതുപിടി”

അവന്റെ കരണം തീര്‍ത്ത് ഞാനൊരു പെട പെടച്ചു. കണ്ണില്‍ നിന്നും തീപ്പൊരി ചിതറി അവന്‍ കറങ്ങി നിലത്ത് വീണു. റൂബിയെ ഞാന്‍ നോക്കുമ്പോള്‍ അവള്‍ അന്തം വിട്ടു നോക്കി നില്‍ക്കുകയാണ്. അവനെ തൂക്കിയെടുത്ത് നിര്‍ത്തി നെഞ്ചു നോക്കി ഒരു ചവിട്ടു കൂടി കൊടുത്തതോടെ അവന്‍ കുഴഞ്ഞു നിലത്തേക്ക് വീണ്ടും വീണു.

“എഴുന്നേറ്റ് ഓടടാ നായെ..” അവന്റെ മുതുകിന് ഒരു ചവിട്ടു കൂടി കൊടുത്തിട്ട് ഞാന്‍ പറഞ്ഞു. അവന്‍ ഏന്തി വലിഞ്ഞെഴുന്നേറ്റ് സ്ഥലം വിട്ടപ്പോള്‍ ഞാന്‍ കൈയിലെ പൊടി തട്ടി.